ഒരുനാടും സ്‌കൂളും മുന്നിട്ടിറങ്ങിയപ്പോള്‍ സഹപാഠിയ്ക്ക് വീടൊരുങ്ങി; പന്തലായനി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്കായി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ഡിസംബര്‍ 12ന്



കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളും നാട്ടുകാരും ചേര്‍ന്ന് സഹപാഠിയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണവും സ്ഥലം കൈമാറ്റവും ഡിസംബര്‍ 12 ന്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ റിയാസ് താക്കോല്‍കൈമാറ്റ ചടങ്ങ് നിര്‍വ്വഹിക്കും.

കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. 12 ലക്ഷം ചിലവഴിച്ച് ആറ് മാസം കൊണ്ടാണ് മുചുകുന്നില്‍ സ്‌നേഹഭവനം നിര്‍മ്മിച്ചത്. സ്‌നേഹഭവനത്തിനായി വലിയാട്ടില്‍ ബാലകൃഷ്ണനാണ് സൗജന്യമായി മൂന്നര സെന്റ് നല്‍കിയത്. പന്തലായനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധനകുടുംബത്തിലെ അംഗമായ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

കൂട്ടുകാരിക്കൊരു വീടൊരുക്കാന്‍ പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍; മുചുകുന്നില്‍ സ്‌നേഹ ഭവനത്തിന് തറക്കല്ലിട്ടു

രണ്ട് ബെഡ്‌റൂമുകളും അടുക്കള, ബാത്‌റൂം കുഴല്‍കിണര്‍ ഉള്‍പ്പെടെയുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. വീട് നിര്‍മ്മിക്കുവാനായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകും നാട്ടുകാരും കൊയിലാണ്ടിയിലെയും മറ്റും വിവിധ സംഘടനകളുടെയും അഹോരാത്ര പ്രവര്‍ത്തനങ്ങളും ധനസഹായങ്ങളും കൊണ്ടാണ് ആറ്മാസം കൊണ്ട് വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.