ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധിയോ ? സത്യമിതാണ്‌!


ഡിസംബര്‍ മാസത്തില്‍ 17 ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ട്‌. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമേ ബാങ്കിന് അവധിയുള്ളൂ.

ഡിസംബറിലെ ബാങ്ക് അവധികൾ

*ഡിസംബർ 1 – ഞായറാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 3 – വെള്ളി – സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ ഗോവയിലെ ബാങ്കുകൾക്ക് അവധി.
*ഡിസംബർ 8 – ഞായർ – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 12 – ചൊവ്വ – പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ – മേഘാലയിലെ ബാങ്കുകൾക്ക് അവധി
*ഡിസംബർ 14 – രണ്ടാം ശനിയാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 15 – ഞായർ – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 18 – ബുധൻ – യു സോസോ താമിൻ്റെ ചരമവാർഷികം – മേഘാലയിലെ ബാങ്കുകൾക്ക് അവധി


*ഡിസംബർ 19 – വ്യാഴം – ഗോവ വിമോചന ദിനം – ഗോവയിലെ ബാങ്കുകൾക്ക് അവധി.
*ഡിസംബർ 22 – ഞായർ – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 24 – ചൊവ്വാഴ്ച – ക്രിസ്മസ് ഈവ് – മിസോറാം, നാഗാലാൻഡ്, മേഘാലയ- എന്നിവിടങ്ങളിൽ ബാങ്ക് അവധി.
*ഡിസംബർ 25 – ബുധൻ – ക്രിസ്മസ് – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 26 – വ്യാഴം – ക്രിസ്തുമസ് ആഘോഷം – മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
*ഡിസംബർ 27 – വെള്ളി – ക്രിസ്മസ് ആഘോഷം – മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
*ഡിസംബർ 28 – നാലാം ശനിയാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 29 – ഞായർ – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
*ഡിസംബർ 30 – തിങ്കൾ – യു കിയാങ് നങ്ബ- മേഘാലയിലെ ബാങ്കുകൾക്ക് അവധി
*ഡിസംബർ 31- ചൊവ്വാഴ്ച – പുതുവർഷ രാവ്/ലോസോങ്/നംസൂംഗ് – മിസോറാം, സിക്കിം എന്നിവിടങ്ങളിൽ ബാങ്ക് അവധി

ബാങ്കുകള്‍ അവധിയാണെങ്കിലും നെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബാങ്ക് വെബ്സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും.

Description: 17 days bank holiday in December; Know more information