കൊല്ലത്ത് കാറില്‍പോവുകയായിരുന്ന യുവതിയെയും യുവാവിനെയും തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു



കൊല്ലം: കാറില്‍പോവുകയായിരുന്ന യുവതിയെയും യുവാവിനെയും തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. കൊല്ലം ജില്ലയിലെ ചെമ്മാംമുക്കില്‍ രാത്രി 9 മണിയോടെയാണ് സംഭവം. സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില അന്തരിച്ചു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വാനില്‍ എത്തിയ പത്മരാജന്‍ അനിലയും ആണ്‍സുഹൃത്തും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു അനില.