1973 മുതല്‍ കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിധ്യം; കൊല്ലം അംബ തിയേറ്റേഴ്‌സ് വീണ്ടും സജീവമാകുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 1973 മുതല്‍ കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അംബ തിയറ്റേഴ്‌സിനെ പുനര്‍ജീവിപ്പിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള നിര്‍ജീവമായ അവസ്ഥ മാറ്റിയെടുക്കുവാന്‍ പഴയകാല പ്രവര്‍ത്തകര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കൊല്ലം അളകയില്‍ വെച്ച് ചേര്‍ന്ന യോഗം പഴയകാലനാടക പ്രവര്‍ത്തകനും രചയിതാവും സംവിധായകനുമായ മേപ്പയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഴയ കാല നാടക പ്രവര്‍ത്തകന്‍ കെ.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ പുന്നം കണ്ടി ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് പങ്കെടുത്തവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും കൂട്ടായി ഉണ്ടാകുമെന്നും യോഗം തീരുമാനിച്ചു.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉമേഷ് കൊല്ലം, വൈസ് ചെയര്‍മാന്‍ കണ്ണാടിക്കല്‍ ശശി വൈദ്യര്‍, ഊര്‍മ്മിള ടീച്ചര്‍, ട്രഷറര്‍ ബാലന്‍ പത്താലത്ത്, ദാമോദരന്‍ കുനിയില്‍, കുറുവങ്ങാട് ശ്രീധരന്‍, ഇ.എസ് രാജന്‍, റിട്ടയേഡ് ഡി.ഡി.ഇ
ഉണ്ണികൃഷ്ണന്‍ പി.ടി, എം.കെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.