മുന്‍  നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു


പേരാമ്പ്ര: കോണ്‍ഗ്രസ്സ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: നിഷ.

മക്കള്‍: ചരിത്ര, ശലഭ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് എരവട്ടൂരിലെ വീട്ടുവളപ്പില്‍.

Summary: former-nochad-constituency-congress-secretary-eravattur-mananthala-pc-sajeevan-passed-away.