പാട്ടും ഡാന്‍സുമായി രണ്ട് ദിനങ്ങള്‍; നാടിനെ ഉത്സവലഹരിയിലാക്കി ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മറ്റിയുടെ യുവധാര ലിറ്ററേച്ചർ ഫെസ്റ്റ്


കാരയാട്: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി കാരയാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലാ തല ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസമായി തണ്ടയിൽ താഴെ നടന്ന ഫെസ്റ്റ് എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.

വിവിധ കലാപരിപാടികളില്‍ നിരവധി യുവതി യുവാക്കളാണ് പങ്കെടുത്തത്‌. ചടങ്ങിൽ സുബോധ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബിഷ്, ബിജീഷ് എൻ, സതീഷ് ബാബു, അനുഷ പി.വി, വി.എം ഉണ്ണി, എ.സി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, വാർഡ് മെമ്പർ ശാന്ത എ.കെ, നവതേജ് മോഹൻ, ജിജിഷ് ടി എന്നിവർ സംസാരിച്ചു.

ഇ.എഫ്.എല്‍.യു ഹെദരബാദിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പി.എച്ച്.ഡി നേടിയ ജഫിൻ ഇ.കെയെ ചടങ്ങിൽ അനുമോദിച്ചു. പരിപാടിക്ക് സമാപനം കുറിച്ച് കൊണ്ട്‌ മിഴി കലാസമിതി കണ്ണൂർ അവതരിപ്പിച്ച പാട്ടരങ്ങ് അരങ്ങേറി. ചടങ്ങിന് അർജുൻ എ.എസ് സ്വാഗതവും പി.ടി രാജൻ നന്ദിയും പറഞ്ഞു.

Description: Yuvadhara Literature Fest of DYFI Karayad Region Committee