കേരളോത്സവത്തില്‍ മത്സരിക്കണോ? എങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്തോളൂ; കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടുവരെ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28ന് തുടങ്ങും. ഡിസംബര്‍ എട്ടുവരെയാണ് മത്സരങ്ങള്‍ നടക്കുക. നഗരസഭാ പരിധിയിലെ 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. കലാമത്സരങ്ങള്‍ക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാവുന്നതാണ്.
രജിസ്ട്രേഷന് നടപടികള്‍ നവംബര്‍ 26ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഈ ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് രജിസ്ട്രേഷന് ചെയ്യാം. https://forms.gle/EnyEum2hboHbfnZ36
ഡിസം: 3, 4 ,5 തിയ്യതികളില്‍ കായികമത്സരങ്ങള്‍ കൊയിലാണ്ടി സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ ഡിസം.8 ന് പുളിയഞ്ചേരി യു പി സ്കൂളിലുമായാണ് നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ ഡിസം. 7 ന് നഗരസഭയില്‍ വെച്ചുമാണ് നടക്കുന്നത്. കലാമത്സരങ്ങള്‍ നടക്കുന്ന പുളിയഞ്ചേരിയില്‍ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.