ഡല്‍ഹിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പുളിയഞ്ചേരി സ്വദേശിയായ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്‌കാരം നാളെ നന്മണ്ടയില്‍


കൊയിലാണ്ടി: ഡല്‍ഹിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട പുളിയഞ്ചേരി സ്വദേശിയായ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. പുലിയഞ്ചേരി ഹെല്‍ത്ത് സെന്ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി.സജിത്താണ് മരണപ്പെട്ടത്. രാത്രി പത്തുമണിയോടെ മൃതദേഹം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തും.

തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും അര്‍ധരാത്രിയോടെ മൃതദേഹം പുളിയഞ്ചേരിയിലെ വീട്ടിലെത്തിക്കും. രാവിലെ എട്ടുമണിവരെ പുളിയഞ്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് നന്മണ്ട 13ലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെയാണ് സംസ്‌കാര നടക്കുക. തുടര്‍ന്നുള്ള ചടങ്ങുകള്‍ പുളിയഞ്ചേരിയിലെ വീട്ടില്‍ നടക്കും.

രണ്ടാഴ്ച മുമ്പാണ് ഡല്‍ഹിയിലെ കെട്ടിടത്തില്‍ നിന്നും വീണ് സജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ആര്‍മി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

അച്ഛന്‍: ബാലന്‍ മാനന്തവാടി. അമ്മ:ദേവി. ഭാര്യ: ജോഷ്മ. മക്കള്‍: റിതുദേവ് (അമൃത സ്‌കൂള്‍ പെരുവട്ടൂര്‍), റിഷിക് ദേവ്.