മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്നും താഴേക്ക് ചാടി യുവതി; അതിസാഹസികമായി രക്ഷപ്പെടുത്തി സി.ഐ.എസ്.എഫ്; നടുക്കുന്ന വീഡിയോ കാണാം


ന്യൂഡല്‍ഹി: ഡല്‍ഹി അക്ഷര്‍ധാം മെട്രോ സ്‌റ്റേഷന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി സി.ഐ.എസ്.എഫ്. ഇതിന്റെ വീഡിയോ ദൃശ്യം സി.ഐ.എസ്.എഫ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സ്റ്റേഷന് മുകളില്‍ യുവതിയെ കണ്ടതോടെ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നായിരുന്നു മറുപടി. ഇതോടെ യുവതിയെ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ പിന്തിരിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചു.

യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ താഴെ ബ്ലാങ്കറ്റ് വിരിച്ച് തയ്യാറായി നിന്നു. ഇതിനിടെ ജവാന്‍മാരുടെ നിര്‍ദേശങ്ങളോട് പ്രതികരിക്കാതെ യുവതി താഴേക്ക് ചാടുകയായിരുന്നു.

സമയോചിത ഇടപെടലിലൂടെ യുവതിയെ ബ്ലാങ്കറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്താനും ജവാന്‍മാര്‍ക്ക് സാധിച്ചു. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

വീഡിയോ കാണാം:


Also Read: ദേശീയ ഫയർ സർവ്വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയർ ഫോഴ്സിന്റെ സുരക്ഷാ ബോധവൽക്കരണ റാലി; വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക