ഇതിനകം ഉപകാരപ്രദമായത് നിരവധി രോഗികള്‍; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ സ്‌നേഹാര്‍ദ്രം ഡയാലിസിസ് സെന്റര്‍ ആറാം വര്‍ഷത്തിലേക്ക്


ബാലുശ്ശേരി: 2018 നവംബര്‍ 26 ന് 5 മെഷീനുകളും 28 രോഗികളുമായി ആരംഭിച്ച ബാലുശ്ശേരി താലൂക് ആശുപത്രിയിലെ സ്‌നേഹാര്‍ദ്രം ഡയാലിസിസ് സെന്റര്‍ ആറാം വര്‍ഷത്തിലേക്ക്. 13 മെഷീനുകളും 63 രോഗികളുമുണ്ട് ഇവിടെ. തുടക്കത്തില്‍ ഒരു നിലയില്‍ ഉണ്ടായിരുന്ന യൂണിറ്റ് 2023 ല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫലമായി മുകളിലത്തെ നിലയില്‍ 8 മെഷീനുകള്‍ ഉള്ള ഒരു യൂണിറ്റ് കൂടി നിര്‍മിച്ചു.

സ്‌നേഹര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലുശ്ശേരിയുടെ സഹായത്തിലും മേല്‌നോട്ടത്തിലും ആണ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം. ഇതുവരെ 99 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കി.

ഡയാലിസിസ് കൂടെ ലാബ് ടെസ്റ്റ്, മരുന്നുകള്‍ എന്നിവ സൗജന്യമായാണ് നല്‍കുന്നത് ഡയാലിസിസ് ചാര്‍ജ്ള്ള ഡോക്ടര്‍ സന്ധ്യ കുറുപ്പ് (ഫിസിഷ്യന്‍ ) സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം.ശശി, ബാലുശ്ശേരി ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലന്‍കോട്ട്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമേഷ്.പി.കെ. എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ശശീന്ദ്രന്‍ പി കെ സ്‌നേഹര്‍ദ്രം ട്രെസ്റ്റ് ജെനറല്‍ സെക്രട്ടറി, സുധാകരന്‍.പി HMC /സ്‌നേഹര്‍ദ്രം ട്രെസ്റ്റ് മെമ്പര്‍, റംല വള്ളിക്കുന്ന് ബാലുശ്ശേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍, വി.വി.വിജീഷ് HMC & സ്‌നേഹര്‍ദ്രം ട്രെസ്റ്റ് മെമ്പര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോക്ടര്‍ അനൂപ് കൃഷ്ണന്‍ നഴ്‌സിങ് സൂപ്രണ്ട് ജുമൈലത്ത് ഡയാലിസിസ് ടെക്നിഷ്യന്‍ സരുണ്‍., മറ്റു സ്റ്റാഫ് എന്നിവര്‍ രോഗികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.