നൂറുകണക്കിന് ഭക്തജനങ്ങള്‍ സാക്ഷിയായി; ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തിലെ പന്തീരായിരത്തിയെട്ട് തേങ്ങയേറും പാട്ടും


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടന്ന പന്തീരായിരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രന്‍ നായരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഭദ്രകാളി അമ്മയ്ക്ക് കളമെഴുത്തുംപാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പും സംഘവും, വാദ്യമേ മേളത്തിന് കലാമണ്ഡലം അരുണ്‍ കൃഷ്ണന്‍ മാരാരും നേതൃത്വം നല്‍കി.

ക്ഷേത്രാചാര്യന്‍ പറവൂര്‍ രാഗേഷ് തന്ത്രിയും, ക്ഷേത്ര മേല്‍ശാന്തി സി.പി. സുഖലാലന്‍ ശാന്തിയും മഹാഗണപതി ഹോമം ഭുവനേശ്വരിക്ക് വിശേഷാല്‍ ദ്രവ്യ കലശാഭിഷേകത്തിനും വിശേഷാല്‍ പൂജയ്ക്കും കാര്‍മികത്വം വഹിച്ചു. പന്തീരായിരത്തി എട്ട്‌തേങ്ങയേറും പാട്ടും ദര്‍ശിക്കാനായി സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.