‘അപകടകാരണം ബസിന്റെ അശ്രദ്ധ’; പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം


Advertisement

പേരാമ്പ്ര: ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച്‌ വയോധികൻ മരിച്ച സംഭവത്തില്‍ ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ പോവുന്ന ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പേരാമ്പ്ര പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാന്റില്‍ പ്രതിഷേധിച്ചിരുന്നു.

Advertisement

ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്‌. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മദിനെ ഇടിക്കുകയായിരുന്നുവെന്നാണ്‌ വിവരം. ഇടിയുടെ ആഘാതത്തില്‍ ബസിനിടയിലേക്ക് വീണ അമ്മദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Advertisement
Advertisement

Description: ‘Negligence of bus due to accident’; Residents protested by blocking buses at Perampra bus stand