ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം


Advertisement

പേരാമ്പ്ര: ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച്‌ വയോധികൻ മരിച്ചു. വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്‌. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മദിനെ ഇടിക്കുകയായിരുന്നുവെന്നാണ്‌
ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ബസിനിടയിലേക്ക് വീണ അമ്മദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Advertisement

ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ് സ്റ്റാന്റില്‍ ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും ഏറെ നേരം പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട അമ്മദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി.

Advertisement
Advertisement

Description: In Perambra The bus went up and down through the body; The old man died