കര്‍ഷകര്‍ക്ക് ആശ്വാസം, വേനല്‍ക്കാലത്തെ കൃഷിക്കും ഇനി സുലഭമായി ജലം ലഭിക്കും; പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മ്മിച്ച ജലസേചന കുളം നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ പുതുതായി നിര്‍മ്മിച്ച ജലസേചന കുളത്തിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ 25 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫാമിന്റെ ബി ബ്ലോക്കിലാണ് ജലസേചന ആവശ്യങ്ങള്‍ക്കായി പുതിയ കുളം നിര്‍മ്മിച്ചത്. നിലവിലുള്ള കുളത്തില്‍ വേനല്‍ക്കാലത്ത് വെള്ളം വറ്റി പോകുന്ന സാഹചര്യമായിരുന്നു. ഈ സമയങ്ങളില്‍ വലിയ തോതില്‍ ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് കനാല്‍ വെള്ളം ഉപയോഗിച്ച് റീചാര്‍ജ്ജ് കൂടി സാധ്യമാകുന്ന സ്ഥലത്ത് പുതിയ കുളം നിര്‍മ്മിച്ചത്. കൃഷി വകുപ്പ് കാര്‍ഷിക എഞ്ചിനീയറിംഗ് വിഭാഗമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.
വേനല്‍ക്കാലത്തെ കൃഷിക്കും സഹായികവും നെല്‍കൃഷി, പച്ചക്കറി കൃഷി എന്നിവ വ്യാപിപ്പിക്കാനും പുതിയ പദ്ധതിയിലൂടെ സഹായമാകുമെന്ന് പദ്ധതി വിശദീകരിച്ച് കൊണ്ട് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി. പ്രകാശ് പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.എം സജു, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു ജെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍ .പി, ഓവര്‍സീയര്‍ ജിതേഷ് എം.എസ്, സീഡ് ഫാം ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
Summary: a-newly-constructed-irrigation-pond-was-inaugurated-at-perampra-state-seed-farm.