നാളെ സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. 4 വര്‍ഷ (എഫ്വൈയുജിപി) ഡിഗ്രി കോഴ്സ് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള- കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വര്‍ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
സാധാരണ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയുടെ വിദ്യാര്‍ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. ഫീസ് വര്‍ധിപ്പിച്ച കേരള- കാലിക്കറ്റ് സര്‍വകലാശാലകളുടെ തീരുമാനം പുനപരിശോധിക്കണമെന്നും വിദ്യാര്‍ഥി പക്ഷ നിലപാട് പിന്‍വലിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.