വിശപ്പിന്റെ നിസ്സഹായത വിവരിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’; പുസ്തക ചര്‍ച്ചയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി: പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഗ്രന്ഥശാല സാംസ്‌കാരിക പ്രവര്‍ത്തകയായ ഷീജ. ടി.മേലൂര്‍ അവതരിപ്പിച്ചു. ലൈബ്രറി വനിതാ വേദി സെക്രട്ടറി കെ. അനുഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് എന്‍.എം നാരായണന്‍, സെക്രട്ടറി ഇ. നാരായണന്‍, വി.കെ ദീപ, കെ. ദാമോദരന്‍ മാസ്റ്റര്‍, ഉഷ ബാലകൃഷ്ണന്‍, കെ.എം ബാലകൃഷ്ണന്‍, എന്‍.എം. രാജന്‍, അനശ്വര ശ്രീധരന്‍ നായര്‍, ടി.എം. ബാലകൃഷണന്‍, കെ. ജയന്തി,
ടി.എം. ഷീജ, ഷബ്‌ന എന്നിവര്‍ സംസാരിച്ചു.