ബ്യൂട്ടിപാര്‍ലറുകളിലെ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ യൂസര്‍ഫീ വാങ്ങി ശേഖരിക്കാനുള്ള നടപടി സ്വീകരിക്കണം; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്സ് യൂണിയന് കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: ബ്യൂട്ടിപാര്‍ലറുകളിലെ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ യൂസര്‍ഫീ വാങ്ങി ശേഖരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്സ് യൂണിയന് കൊയിലാണ്ടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന ബിനാമി ഷോപ്പുകള്‍ക്ക് തടയിടുവാനും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൊയിലാണ്ടി കെ.എസ്.ടി.എ ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി.അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കെ.എസ്.ബി.യു ജില്ലാ സെക്രട്ടറി എം.പി.കുഞ്ഞമ്മദ്, സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം പി.ബിജു, വി.വി.രമേശന്, എം.പി.ദിപീഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കൊയിലാണ്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയായി ദിപീഷ് എംപിയെയും. പ്രസിഡണ്ടായി പി.കെ.രാജിയെയും ട്രഷററായി വി.വി റഷീദിനെയും തെരഞ്ഞെടുത്തു.