Tag: #Koyilandymunicipality

Total 3 Posts

ബ്യൂട്ടിപാര്‍ലറുകളിലെ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ യൂസര്‍ഫീ വാങ്ങി ശേഖരിക്കാനുള്ള നടപടി സ്വീകരിക്കണം; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: ബ്യൂട്ടിപാര്‍ലറുകളിലെ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ യൂസര്‍ഫീ വാങ്ങി ശേഖരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന ബിനാമി ഷോപ്പുകള്‍ക്ക് തടയിടുവാനും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി കെ.എസ്.ടി.എ ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി.അശ്വിനിദേവ് ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഇനിയും അപേക്ഷിച്ചില്ലേ? എങ്കില്‍ ഇനി വൈകേണ്ട

കൊയിലാണ്ടി: നഗരസഭ വിതരണം ചെയ്യുന്ന കുടിവെള്ളം ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കണമെന്ന് കൊയിലാണ്ടി നഗരസഭ നിര്‍ദേശം. പൂരിപ്പിച്ച അപേക്ഷകളും രേഖകളും വാര്‍ഡ് കൗണ്‍സിലര്‍മാരെയോ പ്രവൃത്തി നടത്തുന്നവരെയോ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 2024-25 കെട്ടിടനികുതിറസീറ്റ് കോപ്പികള്‍ നല്‍കേണ്ടതാണ്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് കണക്ഷന്‍ ചാര്‍ജ് സൗജന്യമാണ്. എ.പി.എല്‍ വിഭാഗക്കാര്‍

45 ലക്ഷത്തിലധികം ചിലവഴിച്ച് സ്ഥാപിച്ചത് 12 പ്ലാന്റുകൾ, ഇപ്പോൾ പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രം; കൊയിലാണ്ടി ന​ഗരസഭയിലെ തുമ്പൂര്‍ മുഴി പ്ലാന്റുകളുടെ പ്രവർത്തനം അവതാളത്തിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി സ്ഥാപിച്ച തുമ്പൂര്‍ മുഴി പ്ലാന്റുകളുടെ പ്രവർത്തനം ശോചനീയാവസ്ഥയിൽ. ആകെ സ്ഥാപിച്ച 12 പ്ലാന്റുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് നാലെണ്ണം മാത്രം. 2017-18 വര്‍ഷം മുതലാരംഭിച്ച പദ്ധതിക്കായി നിലവിൽ 45,18,931 രൂപയാണ് ചിലവാക്കിയത്. ജെെവ മാലിന്യ സംസ്ക്കരണത്തിനായി 2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായാണ് 12 തുമ്പൂര്‍ മുഴി