ബേപ്പൂര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുകയാണെന്ന വ്യാജന മത്സ്യതൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന; കോഴിക്കോട് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കോഴിക്കോട്: ബേപ്പൂര്‍ ചാലിയം ഭാഗങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയില്‍. ഒന്നരക്കിലോ കഞ്ചാവുമായി ബേപ്പൂര്‍ സുമ ലോഡ്ജില്‍ നിന്നുമാണ് വെസ്റ്റ് ബംഗാള്‍ സ്വദേശി അമലേന്ദു ദാസ് (42)നെ യാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ. ബോസിന്റെ നേതൃത്വത്തിലുള്ള ഡെന്‍സാഫും, ബേപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
പ്രതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച ശേഷം നാളുകളായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബേപ്പൂര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുകയാണ എന്ന വ്യാജന ബേപ്പൂര്‍ അങ്ങാടിയിലും പോര്‍ട്ടിലും കറങ്ങി നടന്ന് വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.
വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം മയക്കുമരുന്ന് കോഴിക്കോട് എത്തിച്ചു വിവിധ ഹോട്ടലിലുകളില്‍ മുറിയെടുത്തു താമസിച്ചു ചില്ലറ വില്‍പ്പന നടത്തുകയാണ് പതിവ്. പ്രതിയെ ബേപ്പൂര്‍ എസ്.ഐ. രവീന്ദ്രന്, എ.എസ്.ഐ. ദീപ്തിലാല്‍, സി.പി.ഒ. അനീഷ്, ഹോം ഗാര്‍ഡ് രാജന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.