കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റില്‍, ആവശ്യക്കാര്‍ ബന്ധപ്പെടുന്നത് വാട്‌സ് ആപ് വഴി
കോഴിക്കോട് : വന്‍തോതില്‍ കഞ്ചാവുമായി രാമനാട്ടുകര മേല്‍പാലത്തിന് താഴെ നിന്നും യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസില്‍ ശ്രീജിത്ത്. ജി.സിയാണ് അറസ്റ്റിലായത്. വില്‍പനക്കായി കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി.
ഫറോക്ക് , രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിയിലായ ശ്രീജിത്ത് കാസര്‍ക്കോടു നിന്നും വന്‍ തോതില്‍ കഞ്ചാവ് കൊണ്ട് വന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി റൂം എടുത്ത് വാട്‌സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് സിറ്റിയിലെ പല ഭാഗങ്ങളിലും കഞ്ചാവ് എത്തിച്ച് കൊടുത്ത് വില്‍പന നടത്തുകയായിരുന്നു. ശ്രീജിത്ത് പിടിയിലായതോടെ ഇയാളുടെ സംഘത്തില്‍പ്പെട്ട ലഹരിയുമായി ബന്ധമുള്ള ആളുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ കുറിച്ചുള്ള അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും, ഫറോക്ക് എസ്.ഐ വിനയന്‍ ആര്‍.എസിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്. ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, അനീഷ് മൂസ്സേന്‍വീട്, അഖിലേഷ് കെ , സുനോജ് കാരയില്‍ , സരുണ്‍ കുമാര്‍. പി.കെ, ലതീഷ് എം.കെ, അതുല്‍ . ഇ വി , അഭിജിത്ത്. പി, ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂര്‍ കെ.എം , ഫറോക്ക് സ്റ്റേഷനിലെ സുബീഷ് , പ്രജിത്ത് , ജിതിന്‍ , സജു എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.