കൂമുള്ളി വടക്കയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: കൂമുള്ളി വടക്കയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് – കര്‍ഷക പ്രസ്ഥാനം കെട്ടിപെടുക്കുന്നതില്‍ നേതൃത്വ പരമായ പങ്കു വഹിച്ച ആളായിരുന്നു.
അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മര്‍ദ്ദനങ്ങള്‍ ഉള്‍പ്പെടെ നേരിട്ടിട്ടുണ്ട്.

ഭാര്യ: വത്സല

മക്കള്‍: ശ്രീലേഷ് (ഓട്ടോ ഡ്രൈവര്‍ കൂമുള്ളി), പരേതനായ വിലേഷ്.

മരുമകള്‍: ഗ്രീഷ്മ (അധ്യാപിക ലിറ്റില്‍ കിംഗ്ണ്ടം മൊടക്കല്ലൂര്‍ എയുപി).