‘പുളിയഞ്ചേരിയില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുക’; സി.പി.ഐ.എം ആനക്കുളം ലോക്കല്‍ സമ്മേളനം
കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കണമെന്ന് സി.പി.എം ആനക്കുളം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുളിയഞ്ചേരിയുടെയും പരിസര പ്രദേശങ്ങളുടെയും വിദ്യാര്‍ഥി യുവജനങ്ങളുടെ ചിരകാല സ്വപ്‌നമായ കളിക്കളം നിര്‍മ്മിക്കണം. പുളിയഞ്ചേരിയില്‍ നീന്തല്‍ പരിശീലനം ലഭിക്കുന്ന കുളത്തിനടുത്തുള്ള ഒരു ഏക്കറിലധികം വരുന്ന സ്ഥലം ഏറ്റടെുത്ത് അവിടെ വിവിധതരത്തിലുള്ള കായിക മത്സരങ്ങളില്‍ പരിശീലനം നല്‍കുന്ന സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സഖാവ് വി.പി.ഗംഗാധരന്‍ മാസ്റ്റര്‍ നഗര്‍ കോവിലേരി വെച്ച് നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ഡി.ദീപ ഉദ്ഘാടനം ചെയ്തു. സി.ഉണ്ണിക്കൃഷ്ണന്‍, ബാബു, ശ്രീകല എന്നിവരുള്‍പ്പെട്ട പ്രസീഡിസം സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ബാബുരാജ് കലേക്കാട്ട് സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വിശ്വൻ, കെ.ദാസന്‍, കാനത്തില്‍ ജമീല എം.എല്‍.എ, ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സത്യന്‍, എല്‍.ജി.ലിജീഷ്, എന്‍.കെ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനം കെ.ടി. സിജേഷിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും 15 അംഗ ലോക്കല്‍ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. നാളെ വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഉദ്ഘാടനം ചെയ്യും.
CPIM Anakulam Local Conference