ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ മുങ്ങി; കോഴിക്കോട് സ്വദേശിയെ ആക്രമിച്ച കേസിലെ പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
കോഴിക്കോട്: ഗാന്ധി റോഡില്‍വെച്ച് യുവാവിനെ ആക്രമിച്ച കേസിലെ പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസ് പിടിയില്‍. ഗാന്ധി റോഡിലെ തൊടിയില്‍ ഹൗസില്‍ നിഖില്‍ ആണ് അറസ്റ്റിലായത്. ഗാന്ധി റോഡില്‍വെച്ച് ധനേഷ് എന്ന യുവാവിനെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു.
പൊലീസിന്റെ രഹസ്യാന്വേഷണത്തില്‍ ഇയാള്‍ ഗാന്ധി റോഡിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ വെള്ളയില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വെള്ളയില്‍ എസ്.ഐ.ജയേഷ്, സി.പി.ഒമാരായ മധു, ഗിരീഷ് കുമാര്‍, സ്‌നേഹ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്.