ട്രെയിന്‍ യാത്രാക്കാര്‍ക്ക് ആശ്വാസം; കണ്ണൂര്‍ – ഷൊര്‍ണുര്‍ – കണ്ണൂര്‍ എക്‌സ്പ്രസിന്റെ സര്‍വീസ് നീട്ടി, ഇനി ദിവസവും ഓടും
കണ്ണൂര്‍: ട്രെയിന്‍ യാത്രാക്കാര്‍ക്ക് ആശ്വാസമായി കണ്ണൂര്‍ – ഷൊര്‍ണുര്‍ – കണ്ണൂര്‍ എക്‌സ്പ്രസിന്റെ സര്‍വീസ് നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കൂടാതെ ആഴ്ചയില്‍ നാല് ദിവസം മാത്രമുണ്ടായിരുന്ന സര്‍വീസ് ഏഴ് ദിവസമാക്കി. ഇനി അടുത്ത രണ്ടുമാസം ദിവസവും സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം. ജൂലൈയില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സര്‍വീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബര്‍ 31 വരെയാക്കിയിരിക്കുന്നത്.
നവംബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ എല്ലാ ദിവസവും ഓടിത്തുടങ്ങും. പയ്യോളിയില്‍ സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഷോര്‍ണൂര്‍ കണ്ണൂര്‍ സ്‌പെഷല്‍ എക്‌സ്പ്രസ് (നമ്പര്‍ 06031) ഷോര്‍ണ്ണുരില്‍ നിന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് യാത്ര തുടങ്ങും. രാത്രി 7.25 ന് കണ്ണൂരില്‍ എത്തും. കണ്ണൂര്‍ ഷോര്‍ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (നമ്പര്‍ 06032)രാവിലെ 8.10കണ്ണൂരില്‍ നിന്ന് യാത്ര തുടങ്ങും. 11.45 ന് ഷോര്‍ണ്ണൂരില്‍ എത്തും.
ഇതുവരെ ബുധന്‍ ,വ്യാഴം ,വെള്ളി, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഷോര്‍ണൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് ചൊവ്വ, ബുധന്‍, , വെള്ളി ദിവസങ്ങളിലും ഈ രണ്ട് സ്‌പെഷ്യല്‍ തീവണ്ടികളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു. ദിവസവും ഓടിത്തുടങ്ങുന്നതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പിലാകുന്നത്.