നന്തി-കീഴൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക; ധര്‍ണ്ണയും വാഴ നടല്‍ സമരവുമായി മുസ്‌ലീഗ്


Advertisement

നന്തിബസാര്‍: നന്തി കീഴൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന് ആവശ്യമുന്നയിച്ചുകൊണ്ട് സായാഹ്ന ധര്‍ണ്ണയും പ്രതിഷേധ വാഴ നടല്‍ സമരവും നടത്തി. പള്ളിക്കര ശാഖ മുസ്ലിംലീഗ് സംഘടിപ്പിച്ച പരിപാടി തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ടി.പി.കുഞ്ഞിമൊയ്ദീന്‍ അധ്യക്ഷനായിരുന്നു.

Advertisement

കിഴൂര്‍ നനന്തി റോഡില്‍ മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരുവിധ പരിഹാരവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റോഡ് നന്നാക്കാനായി സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലയെന്ന മറുപടിയാണ് അധികാരികളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇതിനെതിരെയാണ് മുസ്ലിം ലീഗ് പള്ളിക്കര ശാഖ കമ്മിറ്റി ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സി.പി.അബ്ദുല്‍ ജലാല്‍, ഷമീര്‍ മസ്‌കന്‍, ജാസിദ് മിസ്‌ക്, നാദിര്‍ പള്ളിക്കര, വി.പി.നാസര്‍, നസീര്‍.ടി.പി, അല്‍മാസ് അബൂബക്കര്‍, മന്‍സൂര്‍ പള്ളിക്കര, പീറ്റക്കണ്ടി മൊയ്ദീന്‍, ഷംസു ദോസ്തി, കുഞ്ഞമ്മദ് എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement

Summary: Fix the dilapidated condition of Nandi-Keezhur road muslim league protest