പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍


കൊച്ചി: പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരാണ് മരിച്ചത്. കൂട്ടആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.

ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരാണ് മരിച്ചത്. രജിതയുടെ പന്ത്രണ്ടും അഞ്ചും വയസുള്ള കുട്ടികള്‍ രാവിലെ അയല്‍വീട്ടില്‍ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു.

വീട്ടില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. രജിത വിഷം കഴിച്ച നിലയിലും പ്രശാന്തും ഗിരിജയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.