എല്‍.ഐ.സി പോളിസി ഉടമകള്‍ക്ക് മെച്ചപ്പെട്ട സേവനം കൊയിലാണ്ടിയിലും; നവീകരിച്ച ഭീമ കണക്ട് ഓഫീസ് തുറന്നു


Advertisement

കൊയിലാണ്ടി: എല്‍.ഐ.സി പോളിസി ഉടമകള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനു വേണ്ടിയുള്ള നവീകരിച്ച ഭീമാ കണക്ട് ഓഫീസ് കൊയിലാണ്ടിയില്‍ തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച എല്‍.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ എം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എല്‍.ഐ.സി ബാലുശ്ശേരി സാറ്റലൈറ്റ് ബ്രാഞ്ച് മാനേജര്‍ കെ.മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.

Advertisement

എല്‍.ഐ.സി അസോസിയേറ്റ് കോഴിക്കോട് ഡിവിഷന്‍ നമ്പര്‍ വണ്‍ ഓഫീസര്‍ കെ.വി.ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ രജീന്ദ്രന്‍, യൂണിറ്റ് കണ്‍വീനര്‍ സി.സുന്ദരന്‍, മനോജ് ഉള്ളൂര്‍, കെ.ഗീത, മനോജ്.സി.എം, കെ.വിജയലക്ഷ്മി, പി.എം.രാധ, മനോജ്.കെ.എം, പി.വി.അനില്‍കുമാര്‍, കെ.എം.പ്രേമ, രവീന്ദ്രന്‍ കീഴാത്തൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement
Advertisement