ഉള്ളിയേരിയില്‍ പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു


ഉള്ളിയേരി: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി കന്നൂര്‍ കുന്നോത്ത് ഉണ്ണിനായര്‍(73) ആണ് മരിച്ചത്. റിട്ട:ടി.ടി.ആര്‍ ആയിരുന്നു. ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം.

ഉള്ളിയേരി – കൊയിലാണ്ടി റോഡില്‍ ആനവാതിലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഉണ്ണിനായരുടെ വയറിനാണ് കൂടുതലായും പരിക്കേറ്റത്. ബാലുശ്ശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും പ്രഭാതനടത്തത്തിന് ഇറങ്ങിയവരും നാട്ടുകാരും ചേര്‍ന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഭാര്യ: പത്മിനി.

മക്കള്‍: ലൗലി, ലീന.

മരുമക്കള്‍: ശ്രീജിത്ത്, ബിജു( ആയുര്‍വേദ ഡോക്ടര്‍).

സഹോദരങ്ങള്‍: പരേതരായ രാഘവന്‍നായര്‍, രാമചന്ദ്രന്‍ നായര്‍, ബാലന്‍ നായര്‍, മീനാക്ഷി അമ്മ.