കൊയിലാണ്ടിയില്‍ നടന്ന സേവാഭാരതി തെരുവോര ആശുപത്രി അന്നദാനത്തില്‍ പങ്കാളിയായി അമേരിക്കക്കാരന്‍


കൊയിലാണ്ടി: വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിയില്‍ കഴിഞ്ഞ നാലു വര്‍ഷമായി കൊയിലാണ്ടി ബസ്സ് സ്റ്റാന്റിലും താലൂക്ക് ആശുപത്രിയിലും നല്‍കി വരുന്ന അന്നദാനത്തില്‍ പങ്കാളിയായി അമേരിക്കക്കാരന്‍ ഡാനിയേല്‍ ഫെന്‍ടോണ്‍. അമേരിക്കയില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഡാനിയേല്‍ കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് കൊല്ലം ഈച്ചനാട്ടില്‍ ശരത് കുമാറിന്റെയും ശോഭനയുടെയും മകളായ അനു ശരത്തിനെ വിവാഹം ചെയ്തത്. അമേരിക്കയിലെ കരോലിനയില്‍ മനശാസ്ത്ര വിഭാഗത്തില്‍ കൗണ്‍സിലറായി ജോലി ചെയ്യുകയാണ് അനു.

സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കുന്ന കുടുംബാംഗങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് അനുമേനോനും ഡാനിയേല്‍ ഫെന്‍ടോണും അന്നദാനത്തിനെത്തുകയും തെരുവോരത്തും ആശുപത്രി പരിസരത്തും അന്നദാനം നല്‍കുകയും ചെയ്തത്.

സേവാഭാരതി പ്രവര്‍ത്തകരായ പങ്കജാക്ഷന്‍ കെ. മുരളി.കെ.കെ, രാഘവന്‍ നായര്‍ പുതിയോട്ടില്‍, അര്‍ഷിത്ത് ഉപ്പാലക്കണ്ടി,,ഉണ്ണി ഒറ്റക്കണ്ടം,ഉമേഷ് കൊയിലാണ്ടി എന്നിവരും കൂടെയുണ്ടായിരുന്നു.