പാവപ്പെട്ട രോഗികള്‍ക്ക് തുണയാവും, മരുന്നുകള്‍ ന്യായവിലയില്‍; സി.എച്ച് മെഡിക്കല്‍ ഷോപ്പ് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: കോഴിക്കോട് സി.എച്ച് സെന്ററും കൊയിലാണ്ടി സി.എച്ച് സെന്റര്‍ ചാപ്റ്ററും സംയുക്തമായി കൊയിലാണ്ടിയില്‍ സി.എച്ച്. മെഡിക്കല്‍ ഷോപ്പ് ആരംഭിച്ചു. കൊയിലാണ്ടി ട്രാഫിക് സ്റ്റേഷന് റോഡില്‍ തുടങ്ങിയ സി.എച്ച് മെഡിക്കല്‍സ് ഷോപ്പിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
അശരണരും ആലംബഹീനരുമായ പാവപ്പെട്ടവര്‍ക്ക് എന്നും അത്താണിയായി മാറിയ സി.എച്ച് സെന്റര്‍ കൊയിലാണ്ടിയില്‍ ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിച്ചത് എന്തുകൊണ്ടും പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും എന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. കൊയിലാണ്ടി സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി വി.പി.ഇബ്രാഹിംകുട്ടി അധ്യക്ഷനായി.
കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപാട്ട് മുഖ്യാതിഥിയായി. കോഴിക്കോട് സി.എച്ച് സെന്റര്‍ പ്രസിഡണ്ട് കെ.പി കോയ, കോഴിക്കോട് സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.വി.സിദ്ദീഖ്മാസ്റ്റര്‍, കൊയിലാണ്ടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.കെ.അജിത്, കെ.പി.സി.സി മെമ്പര്‍ പി.രത്നവല്ലി ടീച്ചര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍, ബപ്പംകുട്ടി നടുവണ്ണൂര്‍, കെ.കെ.അബ്ദുറഹ്മാന്, മഠത്തില്‍ അബ്ദുറഹ്മാന്, എന്‍.പി.മുഹമ്മദാജി, ടി.അഷറഫ്, ബി.വി.സെറീന, എ.പി.റസാക്ക്, സമദ് നടേരി, ഉമ്മര്‍ കോയ നടുവണ്ണൂര്‍, പി.കെ.ജമാല്‍, കെ.എം.നജീബ്, ഫാസില്‍ നടേരി, റസീന ഷാഫി, കെ.ടി.വി റഹ്മത്ത്, ബാസിത് മിന്നത്ത്, വി.വി.നൗഫല്‍, അന്‍വര്‍ വലിയ മങ്ങാട്, സലാം ഓടക്കല്‍, പി.വി.ഷംസീര്‍, റൗഫ് നടേരി, സിറാജ് കുറുവങ്ങാട്, എ.കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വച്ച് കൊയിലാണ്ടിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. പി.എം.രാധാകൃഷ്ണന്, ഡോ. എം.മുഹമ്മദ് എന്നിവരെ ആദരിച്ചു. സി.ഹനീഫ മാസ്റ്റര്‍ സ്വാഗതവും സി.പി.അലി നന്ദിയും പറഞ്ഞു. കോഴിക്കോട് സി.എച്ച് സെന്ററും കൊയിലാണ്ടി സി.എച്ച് സെന്റര്‍ ചാപ്റ്ററും സംയുക്തമായി നടത്തയി മെഡിക്കല്‍ ക്യാമ്പില്‍ 2000ല്‍ പരം പേര്‍ക്ക് കിഡ്നി രോഗം നിര്‍ണയ ക്യമ്പ് നടത്തി. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. ഇ.കെ.ഗോപിനാഥ്. ഡോ.എം ഭാസ്കരന്, ഡോ. ശുഭ സൗമേനന്ദ്രനാഥ് ,ഡോ.സുകുമാരാന്‍, ഡോ ഡോ.പി.എം രാധാകൃഷ്ണന്, ഡോ.എം.മുഹമ്മദ് എന്നിവരെ ആദരിച്ചു.
Summary: CH Medical Shop started in Koyilandy