ദേ പോണൂ…; വീണ്ടും കുതിച്ച് സ്വര്‍ണ്ണവില, ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 400 രൂപ


തിരുവനന്തപുരം: വില ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണ്.

കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡില്‍ ആയിരുന്നു സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50 രൂപ ഉയര്‍ന്ന 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,875 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

വിപണിയിൽ നിന്നും 10 ടൺ സ്വർണം വാങ്ങുന്ന വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും ടൺ കണക്കിന് സ്വർണം വാങ്ങുമ്പോൾ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വർണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണം.


ഒക്ടോബറിലെ സ്വര്‍ണ വില ഒറ്റ നോട്ടത്തില്‍

ഒക്ടോബര്‍ 1 : ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56400 രൂപ
ഒക്ടോബര്‍ 2 : ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 400 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56800 രൂപ