”അത്യാഹിത വിഭാഗം, മോര്‍ച്ചറി, ഡയാലിസിസ്, ഫാര്‍മസി തുടങ്ങിയ വിഭാഗങ്ങളെല്ലാം താളംതെറ്റിയ നിലയില്‍”; ആശുപത്രിക്ക് മുമ്പില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ
കൊയിലാണ്ടി: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, മോര്‍ച്ചറി, ഡയാലിസിസ്, ഫാര്‍മസി തുടങ്ങിയ വിഭാഗങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി അംഗം പി.രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
മുസ്ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വി.പി.ഇബ്രാഹിംകുട്ടി അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളി തോറോത്ത്, കെ.എം.നജീബ്, വി.ടി.സുരേന്ദ്രന്‍, അരുണ്‍ മണമ്മല്‍, നടേരി ഭാസ്‌കരന്‍, രജീഷ് വെങ്ങളത്തു കണ്ടി, പി.ജമാല്‍, ഫാസില്‍ നടേരി, വി.വി.ഫക്രുദീന്‍, വത്സരാജ് കേളോത്ത്, ടി.പി.കൃഷ്ണന്‍, പുരുഷോത്തമന്‍, ഷീബ അരീക്കല്‍, റഹ്‌മത്ത് കെ.ടി.വി, പി.ജിഷ, കെ.എം.സുമതി, ഷൈലജ എന്നിവര്‍ സംസാരിച്ചു. എ.അസീസ് സ്വാഗതവും മനോജ് പയറ്റുവളപ്പില്‍ നന്ദിയും പറഞ്ഞു.