പോഷണ്‍മാഹ് 2024; കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്


മേപ്പയ്യൂര്‍: പോഷണ്‍മാഹ് 2024ന്റെ ഭാഗമായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്. മേലടി ഐ.സി.ഡി.എസ്സും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. അനീമിയ സ്‌ക്രീമിംഗും ബോധവല്‍ക്കരണ ക്ലാസുമാണ് പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


മേപ്പയ്യൂര്‍ എഫ്.എച്ച്.എസ്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, എല്‍.എച്ച്.ഐ വിലാസിനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സന്ധ്യ, എന്‍.എന്‍.എം ബ്ലോക്ക് കോ-ഓഡിനേറ്റര്‍ അയന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.