ഉപജില്ലാ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊയിലാണ്ടി; 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു


കൊയിലാണ്ടി: 2024-25 വര്‍ഷത്തെ കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ വെച്ച് നടക്കും. മേളയുടെ വിജയത്തിനായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കൊയിലാണ്ടി ഗവ: വി.എച്ച്.എസ്.എസില്‍ വെച്ച് നടന്ന വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം.കെ.മഞ്ജു, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, അസീസ് മാസ്റ്റര്‍, ഫഖ്‌റുദ്ദീന്‍ മാസ്റ്റര്‍, പ്രജീഷ് എന്‍.ഡി, ശ്രീഷു.കെ.കെ, അഖില്‍, ഹാരിഷ്, അനൂപ, സുഹൈബ, സനിത്.സി, വിജേഷ് ഉപ്പലാക്കല്‍.എന്‍.വി, പ്രബിത് മാസ്റ്റര്‍, വത്സന്‍ മാസ്റ്റര്‍, എന്‍.ജി.ബല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്‍.വി പ്രദീപ് കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികള്‍:

ചെയര്‍മാന്‍: സുധ കിഴക്കേപ്പാട്ട്
വൈസ് ചെയര്‍മാന്‍: അഡ്വ: കെ സത്യന്‍, നിജില പറവക്കൊടി, വി.സുചീന്ദ്രന്‍, വി.പി.ഇബ്രാഹിം കുട്ടി

ജനറല്‍ കണ്‍വീനര്‍: പ്രദീപ് കുമാര്‍ എന്‍.വി (പ്രിന്‍സിപ്പാള്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി)

കണ്‍വീനര്‍മാര്‍: ബിജേഷ് ഉപ്പലാക്കല്‍, കെ.കെ.സുധാകരന്‍, എന്‍.ഡി.പ്രജീഷ്

ട്രഷറര്‍: എം.കെ.മഞ്ജു (എ.ഇ.ഒ കൊയിലാണ്ടി)