കീഴരിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം


കീഴരിയൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത- സിവില്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ചുവടെ പറഞ്ഞ ഏതെങ്കിലും യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്.

മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്ഷം തൊഴിലുറപ്പ് പദ്ധതി / തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ /പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍ / സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും.

രണ്ട് വര്‍ഷ ഡ്രാഫ്ട്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി / തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ /പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍ / സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും. ഉയര്‍ന്ന യോഗ്യത, പ്രവര്‍ത്തി പരിചയം അഭികാമ്യം.

യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍മൂന്നി അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ നാലിന് ന് 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നിയമനം തികച്ചും കരാര്‍ അടിസ്ഥാനത്തിലാണ്.

നിയമനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ഭരണസമിതി ആയിരിക്കും. വിശദവിവരങ്ങള്‍ക്ക് 0496 2676228 നമ്പറില്‍ ബന്ധപ്പെടുക.

Summary: appoiment of Accredited Engineer in Keezhriyur Employment Guarantee Scheme