മോട്ടിവേഷന്‍ ക്ലാസും യോഗപരിശീലനവും; തിക്കോടിയന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി ഓണം വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ യോഗ പരിശീലനം, മോട്ടിവേഷന്‍ ക്ലാസ്, റോഡ് സേഫ്റ്റിയും നിയമങ്ങളും, ഡിഫന്‍സ് ക്ലാസുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്.


ഹൈസ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ഇന്ന് വൈകീട്ടോടെ സമാപിക്കും. വടകര ഡി.വൈ.എസ്.പി ( നര്‍ക്കോട്ടിക്‌സ്) പ്രകാശന്‍ പടന്നയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിനു കാരോളി, ഹെഡ്മാസ്റ്റര്‍ പി.സൈനുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി എം.ടി. രഞ്ജിത്ത്, രാജേഷ്, കെ.പി, സുബിന്‍ ഒ. സൂര്യ എന്നിവര്‍ സംസാരിച്ചു.