വധശ്രമം, കവര്‍ച്ച, പിടിച്ചുപറി തുടങ്ങി 18 ഓളം കേസുകള്‍; കോഴിക്കോട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


കോഴിക്കോട്: ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പരപ്പില്‍ ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ കെ.ടിയെയാണ് ജയിലിലടച്ചത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളവ്, കവര്‍ച്ച, പിടിച്ചുപറി, വധശ്രമം തുടങ്ങി 18 ഓളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

2023 ല്‍ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ച് ജയിലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആറുമാസത്തെ തടവിന് ശേഷം പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. 18.09.2024 തിയ്യതി ടൗണ്‍ പോലീസ് അര്‍ഫാനെ അറസ്റ്റുചെയ്തു പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.