കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള കോരപ്പുഴ, കാട്ടിലെപ്പീടിക പള്ളി, കാട്ടിലെ പീടിക ടൗണ്‍, വള്ളില്‍കടവ്, വള്ളില്‍കടവ് കണ്ണത്താരി, ടി.ടി ഐസ്, കണ്ണന്‍കടവ്, കണ്ണന്‍കടവ് അഴീക്കല്‍, രാമകൃഷ്ണ റോഡ്, പള്ളിയറ, മലബാര്‍ ഐസ്, വെങ്ങളം എം.കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട എന്നീ ട്രാന്‍സ്‌ഫോമറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

വ്യാഴാഴ്ച രാവിലെ എട്ടര മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് വൈദ്യുതി തടസപ്പെടുക. മരം മുറിക്കുന്ന ജോലി കാരണമാണ് വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.