ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചു; താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി, ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍


താമരശ്ശേരി: താമരശ്ശേരിയില്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. താമരശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി. കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി.

കുടുംബപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ യുവതിക്കും ഭര്‍ത്താവിനും ഉണ്ടായിരുന്നു. ഭര്‍ത്താവ് വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഗള്‍ഫില്‍ പോകുന്ന കാര്യങ്ങള്‍ എളുപ്പമാക്കാനും കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നഗ്ന പൂജ നടത്തിയാല്‍ മതിയെന്ന് പ്രകാശന്‍ യുവതിയുടെ ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് യുവതിയെ പൂജയ്ക്ക് നിര്‍ബന്ധിക്കുകയും ദേഹോപദ്രവം ഏല്പിച്ചുമെന്നാണ് പരാതിയിലുള്ളത്.