കലാപരിപാടികളും സൊറപറച്ചിലുമായി ഇനി അവര്‍ ഒത്തുകൂടും; പന്തലായനി 14 ആം വാര്‍ഡില്‍ സംഗമം റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു


കൊയിലാണ്ടി: പന്തലായനി 14ാം വാര്‍ഡില്‍ സംഗമം റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. ഏകദേശം ഇരുനൂറിലധികം കുടുംബങ്ങള്‍ ചേര്‍ന്ന റസിഡന്‍സ് അസോസിയേഷനാണ് തുടക്കമിട്ടിരിക്കുന്നത്. അസോസിയേഷന്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു.

അസോസിയേഷന്‍ ഭാരവാഹികളായി പി. ചന്ദ്രശേഖരന്‍ പ്രസിഡണ്ടായും രാജന്‍ സി, ഗംഗാധരന്‍ കെ.എം. എന്നിവര്‍ വൈസ് പ്രസിഡണ്ടായും മുരളീധരന്‍ പടിഞ്ഞാറ്റ് കണ്ടി സെക്രട്ടറി, സജിനേഷ്, കെ. സുധാകരന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍ പ്രദീപന്‍ അക്ലാരി ട്രഷററായും ചുമതലയേറ്റു.

ചടങ്ങില്‍ ഓണത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരവിജയികളായ വനജ പടിഞ്ഞാറ്റ് കണ്ടി മീത്തല്‍, സജില കോയാരിക്കുന്ന് എന്നിവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. പി. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അംഗത്വ വിവതരണം അക്ലാരി ബാലനും നടുവിലക്കണ്ടി ഗോപാലന്‍ നായരും ഏറ്റുവാങ്ങി.