ആഘോഷങ്ങള്‍ക്കിടയിലും വയനാടിനെ കൈവിടാതെ ലയണ്‍സ് ക്ലബ്ബ്; ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിസിറ്റും ഓണാഘോഷ പരിപാടിയും ആഘോഷമാക്കി കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ്


കൊയിലാണ്ടി: ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിസിറ്റും വിവിധ ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ച് ആഘോഷമാക്കി കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ്. കാപ്പാട് വെച്ച് സംഘടിപ്പിച്ച ആഘോഷത്തില്‍ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ ഷാജി ജോസഫ് എം.ജെ.എഫിന് കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ വക വയനാട് ദുരന്ത ഫണ്ടിലേക്ക് 50,000 രൂപ കൈമാറി. കൂടാതെ സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി കൊയിലാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഡിറ്റോറിയത്തിലേക്ക് കര്‍ട്ടനും നല്‍കി.


പരിപാടിയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ.വി.രാമചന്ദ്രന്‍ പി.എം.ജെ.എഫ് മുഖൃഅതിഥി ആയി. ആഗോളതലത്തില്‍ ഊന്നല്‍ കൊടുക്കുന്ന കമ്മ്യൂണിറ്റി സേവന പ്രവര്‍ത്തനങ്ങളായ നേത്ര സംരക്ഷണം, ഡയബറ്റിസ് , ചൈല്‍ഡ് വുഡ് ക്യാന്‍സര്‍ , പരിസ്ഥിതി സംരക്ഷണം, ഹംഗര്‍ റിലീഫ്, ഡിസാസ്റ്റര്‍ റിലീഫ്, മുതലായവ കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് മികച്ച രീതിയില്‍ നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധയിനം കലാപരിപാടികളും നടന്നു.


ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ വേണുഗോപാലന്‍ പി വി യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ.കെ സുരേഷ് ബാബു എം ജെ എഫ്,ഡിസ്ട്രിക്ട് സെക്രട്ടറി ലയണ്‍ സൂരജ് എം.ജെ.എഫ്, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ കേണല്‍ സുരേഷ് ബാബു എം.ജെ.എഫ്, ജോയിന്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ മോഹന്‍ദാസ് പി.എം.ജെ എഫ്,റ ീജിയനല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ അഡ്വക്കേറ്റ് സാജു മോഹന്‍ എം.ജെ.എഫ്, സോണ്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്തി എം ജെ.എഫ്, സെക്രട്ടറി ലയണ്‍ സുരേഷ് ബാബു ടി.വി, ട്രഷറര്‍ ലയണ്‍ സോമസുന്ദരം എന്നിവര്‍ സംസാരിച്ചു.

Summary: District Governor’s visit and various Onam celebration programs were organized by the Koyilandy Lions Club.