മൗലിദ് പാരായണവും, മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും; മേപ്പയൂര്‍ ചാവട്ട് മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല് ദിവസം നീണ്ടുനിന്ന പരിപാടികള്‍ക്ക് നബിദിന സന്ദേശ റാലിയോടെ സമാപനം


മേപ്പയൂര്‍: നബിദിന സന്ദേശ റാലിയോടെ ചാവട്ട് മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാചകന്‍ പ്രകൃതവും പ്രഭാവവും എന്ന റബീഅ കാമ്പയിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനിന്ന പരിപാടി സമാപിച്ചു. മൗലിദ് പാരായണവും, മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും ആകര്‍ഷകമായി. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി.

‘പ്രവാചകന്‍ പ്രകൃതവും പ്രഭാവവും’ എന്ന വിഷയത്തെ അധികരിച്ച് തന്‍സീര്‍ ദാരിമി കാവുന്തറ പ്രമേയ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ പി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ പി. അബ്ദുറഹിമാന്‍ സ്വാഗതവും, ട്രഷറര്‍ പി. അബ്ദുളള നന്ദിയും പറഞ്ഞു. സി.കെ മൊയ്തി ഹാജി, നജീബ് മന്നാനി, പി.കെ കുഞ്ഞമ്മത് മുസ്‌ല്യാര്‍, ഷാഹുല്‍ ഹമീദ് മുസ്‌ല്യാര്‍, മുഹമ്മദലി മൗലവി എന്നിവര്‍ സംസാരിച്ചു.