യൂണിഫോമിനൊപ്പം ഇനി മുതല്‍ നെയിം ബോര്‍ഡും നിര്‍ബന്ധം; സ്വകാര്യ ബസുകളില്‍ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്


തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോ​മി​നൊ​പ്പം പേ​ര്​ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നെ​യിം ബോ​ർ​ഡ്​​​ കർശനമാക്കു​ന്നു.ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​രം യൂ​നി​ഫോം ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സു​ക​ളും പ​രി​ശോ​ധ​ന പ​രി​ധി​യി​ലു​ണ്ട്.

കാ​ക്കി ഷ​ർട്ടി​ൽ ഇ​ട​ത്​ പോ​ക്ക​റ്റി​ന്റെ മു​ക​ളി​ൽ നെ​യിം ബോ​ർ​ഡു​ക​ൾ കു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പേ​ര്, ബാ​ഡ്ജ് ന​മ്പ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ണ്ടാ​വ​ണം. ക​റു​ത്ത അ​ക്ഷ​ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ പേ​രെ​ഴു​ത​ണം. ജീവനക്കാർക്ക് ഇത് പാലിക്കുന്നുണ്ടോ എന്ന്​ പ​രി​ശോ​ധി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തെ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും അ​ധി​കം​പേ​രും ഇത് പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

2011 മാ​ർച്ചി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ മോ​ശം അ​നു​ഭ​വ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി​പ്പെ​ടാ​ൻ ക​ണ്ട​ക്ട​റു​ടെ പേ​രെ​ങ്കി​ലും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്.പ​ല സ്വ​കാ​ര്യ ബ​സു​ക​ളി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും പ​ല ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ മോ​ശം പെ​രു​മാ​റ്റം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​കി​ല്ല. സ​മീ​പ​കാ​ല​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ മോ​ശം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്നെ​ന്ന പ​രാ​തി ഉ​യ​ർന്നിരുന്നു.

നെ​യിം ബോ​ർ​ഡ് ധ​രി​ക്കാ​ത്ത ക​ണ്ട​ക്ട​ർമാ​ർക്ക് 1000 രൂ​പ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള നി​ർ​ദേ​ശം. വീ​ണ്ടും നി​യ​മം ലം​ഘി​ച്ചാ​ൽ ക​ണ്ട​ക്ട​റു​ടെ ലൈ​സ​ൻ​സ്​ ത​ന്നെ റ​ദ്ദാ​ക്കാ​നും നി​യ​മ​ത്തി​ൽ വ​കു​പ്പു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക്​ പേ​ര്​ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഐ.​ഡി കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്.

Description: Name board is now mandatory along with uniform