ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം


പാലക്കാട്: ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്.

പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്ത് സംഭവം. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടെയാണ് സംഭവം നടന്നത്. സുരേഷിനെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Summary: A young man met a tragic end after an idli got stuck in his throat.