കൊല്ലത്ത് നിന്നും വടകരയിലേക്കുള്ള യാത്രക്കിടയില്‍ കൊല്ലം സ്വദേശിയുടെ മകളുടെ ബ്രേസ്ലെറ്റും പാദസരവും നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊല്ലത്ത് നിന്നും വടകരയിലേക്കുള്ള യാത്രക്കിടയില്‍ കൊല്ലം സ്വദേശിയുടെ മകളുടെ ബ്രേസ്ലെറ്റും പാദസരവും നഷ്ടപ്പെട്ടതായി പരാതി. കൊല്ലം സ്വദേശി മുബീനയുടെ മൂന്ന് വയസ്സുള്ള മകളുടെ സ്വര്‍ണ്ണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.50 ന് കൊല്ലത്ത് നിന്നും വടകരയ്ക്ക് ബസ്സില്‍ സഞ്ചരിച്ചിരുന്നു.

മൂടാടി എത്തിയപ്പോള്‍ മകളുടെ കൈയ്യിലെ ബ്രേസ്‌ലൈറ്റ് കാണാത്തത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ്സില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ച് കൊല്ലത്തെ സ്റ്റോപ്പിലും പരിശോധിച്ചെങ്കിലും കണ്ടുകിട്ടിയില്ല. അപ്പോഴാണ് പാദസരവും നഷ്ടമായത് ശ്രദ്ധയില്‍പ്പെടുന്നതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ബ്രേസ്‌ലൈറ്റും ഒരു പാദസരവുമാണ് നഷ്ടമായിരിക്കുന്നത്. രണ്ടുംകൂടി ഒരുപവനിലധികം വരും. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9544683202, 9961921202.

Summary: Complaint that the daughter of a native of Kollam lost her bracelet and foot while traveling from Kollam to Vadakara.