ലോക നാളീകേര ദിനം; മികച്ച കുട്ടി കര്‍ഷകനെ ആദരിച്ച് വന്മുകം-എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍


ചിങ്ങപുരം: ലോക നാളീകേര ദിനത്തില്‍ മൂടാടി പഞ്ചായത്തിലെ മികച്ച കുട്ടി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടയാളെ ആദരിച്ചു.
വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ലിയോണ്‍ ജിത്തിനെയാണ് തെങ്ങിന്‍ തൈ നല്‍കി ആദരിച്ചത്.

വാര്‍ഡ് മെമ്പര്‍ ടി.എം.രജുല പൊന്നാടയണിയിച്ച് തെങ്ങിന്‍ തൈ കൈമാറി. പി.ടി.എ. പ്രസിഡന്റ് പി.കെ.തുഷാര അധ്യക്ഷത
വഹിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ. അബ്ദുറഹ്‌മാന്‍, പി.നൂറുല്‍ ഫിദ, ടി.പി. ജസ മറിയം,സി. ഖൈറുന്നി സാബി, എന്നിവര്‍ പ്രസംഗിച്ചു.

Summary: Vanmukam-Elampilad MLP School felicitated the best child farmer.