തിക്കോടി പുവത്തുവയലിൽ രവി അന്തരിച്ചു; മരണം മകൻ മരിച്ച് രണ്ടാഴ്ച തികയും മുൻപ്


തിക്കോടി: മകന്‍ മരിച്ച് രണ്ടാഴ്ച തികയും മുന്‍പേ പിതാവും മരിച്ചു. തിക്കോടി പുവത്തുവയലില്‍ രവി ആണ് മരിച്ചത്. എഴുപത്തിനാല് വയസ്സായിരുന്നു. മകന്‍ മരിച്ച്  പതിമൂന്നാമത്തെ ദിവസമാണ് പിതാവിന്റെ മരണം. ആഗസ്ത് 21 ന് ബുധനാഴ്ച രാത്രിയായിരുന്നു മകന്‍ സനീഷ് മരണപ്പെട്ടത്.

ഭാര്യ: ലീല.

മക്കള്‍: സജിവ, പുഷ്പ. പരേതനായ സനീഷ്.

മരുമക്കള്‍: ഷീന( മൂടാടി), രമേശന്‍( അയനിക്കാട്) ശശി (തിക്കോടി). സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്ക് വീട്ടുവളപ്പില്‍.

Summary: thikoodi-poovathuvayal-ravi-passed-away.