കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, കോഴ്‌സുകളില്‍ ഓപ്പണ്‍, കമ്മ്യൂണിറ്റി, പട്ടികജാതി, പട്ടികവര്‍ഗ, സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ഓഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

Summary: R.Shankar Memorial SNDP College Seat Vacancy in Undergraduate Courses