വയനാടിന് കൈത്താങ്ങേകാന്‍ വിഭവ സമാഹരണവുമായി പയ്യോളി ബിസ്മിനഗര്‍ കൂട്ടായ്മ


പയ്യോളി: വയനാട് ദുരിതബാധിതര്‍ക്കായി പയ്യോളി ബിസ്മിനഗര്‍ കൂട്ടായ്മ ശേഖരിച്ച വിഭവസമാഹരണം പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. അബ്ദുറഹിമാന്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. വിഭവ സമാഹരണം വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് കൈമാറി.


ചടങ്ങില്‍ കൗണ്‍സിലര്‍ സുനൈദ് എ.സി, അബ്ദുറഹിമാന്‍ കെ.പി.സി, റിയാസ് പി.എം, മുന്‍സിപ്പല്‍ ലീഗ് സെക്രട്ടറി ജാഫര്‍ പി. കെ, റഫീഖ് പി.എം, ഖത്തര്‍ കെ.എം.സി.സി നേതാവ് ഗഫൂര്‍ പാറക്കണ്ടി, നിസാം എ.സി, നാസര്‍ എ.സി, ഷഹീര്‍ പി.എം എന്നിവര്‍ പങ്കെടുത്തു.

Description: Payoli Bisminagar association with resource mobilization to help Wayanad.