വയനാടിനായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കൈമാറി


മേപ്പയൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭൂരിതാശ്വാസനിധിയിലേക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഏറ്റുവാങ്ങി.

തൊഴിലുറവ് തൊഴിലാളികള്‍ 534190 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പഞ്ചായത്തിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ 276054 രൂപയും, കുടുംബശ്രീ അംഗങ്ങള്‍ 212580 രൂപയും, ഹരിതകര്‍മ്മസേന അംഗങ്ങള്‍ 16500 രൂപയും കാര്‍ഷിക കര്‍മ്മ സേനാ അംഗങ്ങള്‍ 10000 രൂപയും കുടുംബശ്രീ ജനകീയ ഹോട്ടല്‍ 8000 രൂപയും സംഭാവന നല്‍കി.

ഗ്രാമപഞ്ചായത്ത് ദൂരിതാശ്വാസ നിധിയിലേക്ക് 500000 രൂപയും നല്‍കി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനില്‍കുമാര്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ നന്ദിയും പറഞ്ഞു.

 

Summary: Fund collected for wayanad from Meppayyur grama Panchayath haned over to TP ramakrishnan Mla